SignIn
Kerala Kaumudi Online
Thursday, 19 September 2024 7.06 AM IST

ഇനി സെവൻസ് കാലം; സോക്കർ ആവേശത്തിലേക്ക് മലപ്പുറം

Increase Font Size Decrease Font Size Print Page
malappuram

മലപ്പുറം: നീണ്ട ഇടവേളയക്ക് ശേഷം ജില്ലയിലെ മൈതാനങ്ങളിൽ വീണ്ടും പന്തുരുളും. കൊവിഡിനെ തുടർന്ന് പൂർണ്ണമായും നിർത്തിവച്ചിരുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റുകൾക്കാണ് ജനുവരിയോടെ തുടക്കമാവുക. അഖിലേന്ത്യാ ഫുട്ബാൾ മത്സരങ്ങൾ ജനുവരിയോടെ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും തകൃതിയാണ്. ജില്ലയിൽ 11 സ്ഥലങ്ങളിലാണ് ഇപ്രാവശ്യം ടൂർണ്ണമെന്റുകൾ അരങ്ങേറുക.

2019ലാണ് അവസാനമായി അഖിലേന്ത്യാ സെവൻസ് ടൂർണ്ണമെന്റുകൾ ജില്ലയിൽ നടന്നിട്ടുള്ളത്. കൊവിഡിനെ തുടർന്ന് 2019ലെ ടൂർണമെന്റുകൾ പൂർത്തീകരിക്കാനും സ്റ്റേറ്റ് ഫു‌ട്ബോൾ അസോസിയേഷന് (എസ്.എഫ്.എ)​ സാധിച്ചിരുന്നില്ല. വീണ്ടും സെവൻസിന് അരങ്ങുണരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഫുട്ബാൾ മാത്രം തൊഴിലായി കണ്ടിരുന്ന നിരവധി കളിക്കാർക്ക് കൊവിഡിൽ മറ്റു തൊഴിലുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. സംസ്ഥാന തലത്തിൽ ആകെ 31 ടീമുകളാണ് എസ്.എഫ്.എക്ക് കീഴിലുള്ളത്. ആറ് താൽക്കാലിക ടീമുകളുമുണ്ട്. മലപ്പുറത്ത് മാത്രം 15 ടീമുകളാണുള്ളത്. ജനുവവരി 2ന് പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാളിലൂടെയാണ് ഇപ്രാവശ്യത്തെ ടൂർണ്ണമെന്റുകളുടെ തുടക്കം. നവംബർ മാസത്തിൽ തുടങ്ങി ആറ് മാസക്കാലത്തെ ടൂർണമെന്റുകളാണ് നടക്കാറുള്ളതെങ്കിലും ഇപ്രാവശ്യം മൂന്ന് മാസത്തെ ടൂർണമെന്റുകളാണ് അരങ്ങേറുക. ജനുവരിയിൽ ആരംഭിക്കുന്ന ടൂർണമെന്റുകൾ മാർച്ച് മാസത്തിൽ അവസാനിക്കും. 35 ടൂർണമെന്റുകളാണ് സംഘടിപ്പിക്കുന്നത്.

ഇപ്രാവശ്യം വിദേശികളില്ല

സെവൻസ് മൈതാനങ്ങളിൽ കാണികളുടെ പ്രധാന ആവേശങ്ങളിലൊന്നാണ് വിദേശ താരങ്ങളുടെ കളി. സുഡാനി എന്ന ഓമന പേരിൽ വിളിക്കുന്ന വിദേശ താരങ്ങളെ ഇപ്രാവശ്യം സെവൻസിൽ ഉൾപ്പെടുത്തുന്നില്ല. ഒമിക്രോൺ, കൊവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തവണ വിദേശ താരങ്ങളെ ടൂർണമെന്റിൽ ഉൾപ്പെടുത്താതിരുന്നതെന്ന് എസ്.എഫ്.എ അധികൃതർ പറ‌ഞ്ഞു. ആഫ്രിക്കയിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ഫുട്ബാൾ താരങ്ങൾ എത്താറുള്ളത്. അവസാന സീസൺ കളിക്കായി എത്തിയ ഇവർ കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചുപോവാനും ഏറെ ബുദ്ധിമുട്ടിയിരുന്നു. അത്തരം സാഹചര്യങ്ങളും പരിഗണിച്ചാണ് വിദേശികളെ പൂർണമായും കളിയിൽ നിന്ന് ഒഴിവാക്കിയത്.

ജില്ലയിൽ ജനുവരിയിലെ ടൂർണ്ണമെന്റുകൾ

പെരിന്തൽമണ്ണ - ജനുവരി 2 മുതൽ 25 വരെ

അരീക്കോട് - ജനുവരി അവസാന വാരം

ഒതുക്കുങ്ങൽ - ജനുവരി 10 മുതൽ ഫെബ്രുവരി 5 വരെ

കാളികാവ് - പൂങ്ങോട് - ജനുവരി 15 മുതൽ ഫെബ്രുവരി 10 വരെ

ശനിയാഴ്ച്ച സംസ്ഥാന തല ഉദ്ഘാടനം കായിക മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വളരെ ആവേശത്തോേടെയാണ് സെവൻസിനെ വരവേൽക്കുന്നത്. നിരവധി ആളുകളുടെ ജീവിത പ്രയാസങ്ങൾക്ക് പരിഹാരമാവും.

പി.കൃഷ്ണൻകുട്ടി

എസ്.എഫ്.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.