തൃശൂർ : സ്കൂൾ വിദ്യാർത്ഥികൾക്കായി ക്രിസ്മസ്, ന്യൂ ഇയർ എന്നിവയുമായി ബന്ധപ്പെട്ട് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. 15 മുതൽ 2002 ജനുവരി 5 വരെയുള്ള കാലയളവിൽ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും സ്കൂൾ അധികൃതർ തെരഞ്ഞെടുക്കുന്ന ഒരു ഗ്രീറ്റിംഗ് കാർഡ് മത്സരത്തിന് അയക്കാം. പൂർണമായും കൈകൾ കൊണ്ട് നിർമ്മിച്ച ഗ്രീറ്റിംഗ് കാർഡിൽ പേനയോ പെൻസിലോ ഉപയോഗിച്ച് ആശംസകൾ എഴുതാം. ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശം ഉൾപ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഗ്രീറ്റിംഗ് കാർഡുകൾ ആകർഷകമാക്കുന്നതിന് ചിത്രങ്ങളും പെയിന്റിംഗുകളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്. 'വിമുക്തി മിഷന്റെ ആശംസകൾ' എന്ന വാചകം ഗ്രീറ്റിംഗ് കാർഡിൽ ഉൾപ്പെടുത്തേണ്ടതാണ്. ജില്ലയിൽ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച 5 കാർഡുകൾക്ക് ട്രോഫി, ആർട്ട് കിറ്റ്, സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുന്ന സമ്മാനം നൽകുമെന്ന് വിമുക്തി ജില്ലാ കോർഡിനേറ്റർ കെ.കെ. രാജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |