ഓടനാവട്ടം: എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി വെളിയത്ത് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയൻ പെരുംകുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി ജി. രഞ്ജിത്, എക്സിക്യുട്ടീവ് അംഗം പ്രിജി ശശിധരൻ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം മധു മുട്ടറ, എൽ.സി സെക്രട്ടറി വിനയൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ഷിജുകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയശ്രീ വാസുദേവൻപിള്ള, പ്രിൻസ് കായില, യമുനാ മോഹൻ, സജിനി ഭദ്രൻ, ജയ രഘുനാഥ്, ജാൻസി സിജു, വിഷ്ണു എന്നിവർ സംസാരിച്ചു. പാർട്ടി അംഗത്വം സ്വീകരിച്ച അഖിൽ മൊട്ടക്കുഴി, ഉമേഷ് വെളിയം, പി.എസ്. ബിജു തുടങ്ങിയവർക്ക് പതാക കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |