SignIn
Kerala Kaumudi Online
Friday, 10 May 2024 12.35 AM IST

വരവ് കുറഞ്ഞു; നേന്ത്ര വില വർദ്ധിക്കുന്നു

malappuram

എടപ്പാൾ: വിപണിയിൽ നേന്ത്രയുടെ വില വർദ്ധിക്കുന്നു. കഴിഞ്ഞ മാസം 25 രൂപ മുതൽ 30 രൂപ വരെ മൊത്തവിപണിയിൽ ലഭ്യമായിരുന്ന നേന്ത്രക്കായയുടെ വില ഈ ആഴ്ച 38 മുതൽ 40 രൂപ വരെ എത്തി. ചില്ലറ വിൽപ്പനയാകട്ടെ 45 മുതൽ 50 രൂപ വരെയാണ്. സാധാരണയായി ഡിസംബർ,​ ജനുവരി മാസങ്ങളിൽ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ നിന്നായി നേത്ര കൂടുതലായി വന്നിരുന്നു. എന്നാൽ രണ്ട് വർഷമായി ഈ ഭാഗങ്ങളിലെ നേന്ത്ര കൃഷി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതു കൊണ്ടുതന്നെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്,​ കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ലോഡുകളെ മാത്രം ആശ്രയിക്കേണ്ട സ്ഥിതിയാണ് വ്യാപാരികൾ. മണ്ഡലകാലം ആയതിനാൽ ഇനിയും വില വർദ്ധിക്കാനാണ് സാധ്യതയെന്ന് എടപ്പാളിലെ വ്യാപാരി സലാം എൻ.എച്ച് പറയുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.