ഈരാറ്റുപേട്ട: ബൈക്കിൽ കടത്തികൊണ്ടുവന്ന കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ഈരാറ്റുപേട്ട ഇളപ്പുങ്കൽ ആലയ്ക്കൽ ജാസിം ജലീൽ (21), കൊണ്ടൂർ ചേറ്റുതോട് മണ്ണിപ്പറമ്പിൽ രാഹുൽ ഷാജി (21) എന്നിവരെയാണ് ഈരാറ്റുപേട്ട എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4.050 കിലോ കഞ്ചാവ് കണ്ടെടുത്തു. ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയും സംഘവും പൂഞ്ഞാർ കല്ലേകുളം ഭാഗത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ മനോജ് ടി.ജെ. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീഷ് ജോസഫ്, കെ.വി വിശാഖ്, പി.എസ് ഷിനോ, സി.ജെ നിയാസ്, റോയ് വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സി.ബി സുജാത, എക്സൈസ് ഡ്രൈവർ ഒ.എ ഷാനവാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |