തൃശൂർ : തൃശൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ ട്രാൻസ്ജെൻഡേഴ്സിന് നേരെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ കൈയേറ്റ ശ്രമമെന്ന് ആരോപണം. വനിതാ പൊലീസുദ്യോഗസ്ഥയും മോശമായി പെരുമാറിയതായി പറയുന്നു. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തങ്ങൾ താമസിക്കുന്നിടത്ത് സാമൂഹിക വിരുദ്ധർ അതിക്രമിച്ച് കയറിയത് സംബന്ധിച്ച് പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡേഴ്സിന് നേരെയാണ് കൈയേറ്റശ്രമം. നേരത്തെ സമാന സംഭവമുണ്ടായപ്പോൾ പരാതി നൽകിയെങ്കിലും പൊലീസ് ഒത്തുതീർപ്പ് നടത്തിവിട്ടു. പരാതിയിൽ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ട്രാൻസ്ജെൻഡേഴ്സ് പറയുന്നു. എസ്.ഐ ജയനാരായണനാണ് കേട്ടാലറയ്ക്കുന്ന അസഭ്യവും അശ്ളീല പരാമർശവും നടത്തിയതെന്നാണ് പരാതി. വനിതാ സിവിൽ പൊലീസ് ഓഫീസർ സിനിയാണ് അപമാനിച്ചതെന്നും ഇവർ പറയുന്നു. നേരത്തെയും ഈ സ്റ്റേഷനിൽ നിന്നും സമാന അനുഭവമുണ്ടായതായി ട്രാൻസ്ജെൻഡേഴ്സ് പറയുന്നു.
119 പേർക്ക് കൊവിഡ്
തൃശൂർ : ജില്ലയിൽ 119 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 261 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,929 ആണ്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,343 ആണ്. 5,44,401 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |