ചിറ്റാർ: പടേനിപ്പാറയിൽ മയിലുകൾ കൂട്ടമായി പറന്നെത്തിയത് നാട്ടുകാർക്ക് കൗതുകമായി. ഇന്നലെ ഉച്ചയോടെയാണ് ആറ് മയിലുകൾ പടേനിപ്പാറ പേഴുംകാട്ടിൽ വീടിന് സമീപത്തെത്തിയത്. റബർതോട്ടത്തിലൂടെ ഭക്ഷണം കൊത്തിപ്പെറുക്കി ഒരു മണിക്കൂറിലേറെ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ശേഷമാണ് മയിൽക്കൂട്ടം പറന്നകന്നത്. നീലനിറത്തിലുള്ള സുന്ദരമായ പീലികളുമായി സമാനവലുപ്പമുള്ള ഇവയെ കൂട്ടത്തോടെ കണ്ടത് പ്രദേശവാസികൾക്ക് കാഴ്ചയുടെ വിരുന്നേകി. വരാനിരിക്കുന്ന വറുതിയുടെ വരവറിയിച്ചാണ് ഇവ കൂട്ടമായെത്തുന്നതെന്ന് പഴമക്കാർ പറയുന്നു. അന്തരീക്ഷത്തിലെ ചൂട് കൂടിയതോടെ അടുത്തകാലത്ത് കാടുവിട്ട് നാട്ടിലേക്കെത്തുന്ന മയിലുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |