SignIn
Kerala Kaumudi Online
Thursday, 19 September 2024 3.55 PM IST

ഉള്ളികൾ ഡൽഹി ബിനാലേയിലേക്ക് : ഏങ്ങണ്ടിയൂർ സ്വദേശി സുധീഷിന് പുരസ്കാരം

Increase Font Size Decrease Font Size Print Page
ullikal

വാടാനപ്പിള്ളി: ഉള്ളിയുടെ നിറഭേദങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച എൻ.എസ് സുധീഷിന് ഇന്റർ നാഷണൽ വാട്ടർ കളർ സൊസൈറ്റിയുടെ അവാർഡ്. ഇതോടെ 2022 ഫെബ്രുവരിയിൽ ഡൽഹിയിൽ പ്രമുഖ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന വാട്ടർ കളർ സൊസൈറ്റി ഇന്ത്യാ ബിനാലെയിൽ ഉള്ളികൾ എന്ന ചിത്രം പ്രദർശിപ്പിക്കാനുള്ള അവസരവും കൈവരും.

ലോക പ്രശസ്ത ആർട്ട് മെറ്റീരിയൽ ബ്രാൻഡ് ആയ ഏഷാർ ഏർപ്പെടുത്തിയ അവാർഡ് പ്രകാരം ബിനാലെ വേദിയിൽ വച്ച് കാഷ് അവാർഡും മെഡലും നൽകും. പ്രദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ള നൂറിലധികം വാട്ടർ കളർ പെയിന്റിംഗുകളിൽ നിന്നും സ്റ്റീൽ ലൈഫ് വിഭാഗത്തിലാണ് സുധീഷിന് അവാർഡ് ലഭിച്ചത്. സുധീഷിന് ലഭിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അംഗീകാരമാണിത്. ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റിയുടെ അർജന്റീന വിഭാഗം നടത്തിയ ഓൺലൈൻ എക്‌സിബിഷനിൽ സ്‌പെഷൽ മെൻഷൻ അവാർഡും ഇറാനിൽ നടന്ന ഇന്റർനാഷണൽ പെയിന്റിംഗ് എക്‌സിബിഷനിലും ഇദ്ദേഹത്തിന്റെ പെയിന്റിംഗ് സ്ഥാനം പിടിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി എക്‌സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ പ്രശസ്ത വാട്ടർ കളർ ആർട്ടിസ്റ്റ് സുനിൽ ലിനസ്ഡി നേതൃത്വം നൽകുന്ന വെറ്റ് പാലറ്റ് വാട്ടർ കളർ മൂവ്‌മെന്റ് സംഘടനയിൽ അംഗമാണ്. അക്രിലിക് പെയിന്റിംഗ്, ഓയിൽ പെയിന്റിംഗ് എന്നിവയിലും സുധീഷ് പ്രാവീണ്യം നേടിയിട്ടുണ്ട്.

വാട്ടർ കളറിനോടുള്ള പ്രണയം മൂലം വരയ്ക്കുന്ന ചിത്രങ്ങൾ കൂടുതലും ഈ മീഡിയത്തിലാണ്. പാവറട്ടി സർ സെയ്ദ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനാണ്. നെടുമാട്ടുമ്മൽ സുധാകരൻ തങ്കമണി ദമ്പതികളുടെ മൂത്തമകനാണ്. അഷ്ടമിച്ചിറ വിജയഗിരി പബ്‌ളിക് സ്‌കൂളിലെ അദ്ധ്യാപിക ആതിരയാണ് ഭാര്യ. ഒരു വയസുകാരി ഇശൽ മകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ONION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.