SignIn
Kerala Kaumudi Online
Thursday, 19 September 2024 7.20 AM IST

1119 പേർക്ക് ധനസഹായം നൽകി

Increase Font Size Decrease Font Size Print Page
covi

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയിൽ ഇതുവരെ സമർപ്പിച്ച 1543 അപേക്ഷകളിൽ 1239 എണ്ണം പരിശോധനകൾ പൂർത്തിയാക്കി അംഗീകരിച്ചു. ഇതിൽ 1119 പേർക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയതായി ജില്ലാ കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. ധനസഹായത്തിനും കൊവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കുന്നതിനും relief.kerala.gov.inൽ അപേക്ഷ സമർപ്പിക്കേണ്ടത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൊവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകുകയും ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.