Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

ശ്രീ​ശ​ങ്ക​ര​ന്റെ​ ​വൈ​ദി​കാ​ദ്വൈ​ത​വും ശ്രീ​നാ​രാ​യ​ണ​ന്റെ​ ​ മ​താ​തീ​താ​ദ്വൈ​ത​വും

sreesankaran

ആ​ദ്യ​ന്തം​ ​അ​തി​ഗ​ഹ​ന​മാ​ണ് ​ശ്രീ​ശ​ങ്ക​ര​ന്റെ​ ​വൈ​ദി​കാ​ദ്വൈ​ത​വും​ ​ശ്രീ​നാ​രാ​യ​ണ​ന്റെ​ ​മ​താ​തീ​താ​ദ്വൈ​ത​വും​ ​എ​ന്ന ഗ്ര​ന്ഥ​ത്തി​ന്റെ​ ​ഉ​ള്ള​ട​ക്കം.​ ​അ​തി​പ്രാ​ചീ​ന​വും​ ​എ​ന്നാ​ൽ​ ​അ​ത്യ​ന്താ​ധു​നി​ക​വു​മാ​യ​ ​'​പ്ര​ത്യ​ഭി​ജ്ഞാ​യോ​ഗ​വേ​ദാ​ന്തം​"​ ​ഉ​ൾ​പ്പെ​ടെ​ ​അ​ദ്വൈ​ത​ചി​ന്താ​സാ​ഗ​ത്തി​ന്റെ​ ​ആ​ഴ​വും​ ​ആ​കാ​ശ​വും​ ​ഒ​രു​പോ​ലെ​ ​തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​ഈ​ ​ഗ്ര​ന്ഥം​ ​മൗ​ലി​ക​ത​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​തി​നു​ ​മു​മ്പ് ​പ്ര​സി​ദ്ധീ​കൃ​ത​ങ്ങ​ളാ​യ​ ​ശ്രീ​ശ​ങ്ക​ര​ ​-​ ​ശ്രീ​നാ​രാ​യ​ണ​ ​പ​ഠ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​പ​ല​ ​നി​ല​ക​ളി​ലും​ ​പ്രൗ​ഢി​യോ​ടെ​ ​മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണെ​ന്ന് ​പ​റ​യു​വാ​ൻ​ ​എ​നി​ക്ക​തി​യാ​യ​ ​സ​ന്തോ​ഷ​മു​ണ്ട്.

ശ്രീ​ശ​ങ്ക​ര​ ​-​ ​ശ്രീ​നാ​രാ​യ​ണ​ ​ദ​ർ​ശ​ന​ങ്ങ​ളെ​ ​ആ​ഴ​ത്തി​ൽ​ ​പ​ഠി​ക്കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ ​മു​മ്പി​ൽ​ ​ഈ​ ​ഗ്ര​ന്ഥം​ ​പു​തി​യ​ ​അ​റി​വി​ന്റെ​ ​വെ​ളി​ച്ചം​ ​പ​ക​രു​ന്ന​ ​ഒ​രു​ ​ദീ​പ​സ്തം​ഭ​മാ​യി​ ​ശോ​ഭി​ക്കും​ ​എ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​ആ​യ​തു​കൊ​ണ്ടു​ത​ന്നെ​ ​ഏ​തൊ​രു​ ​ശ്രീ​ശ​ങ്ക​ര​ ​-​ ​ശ്രീ​നാ​രാ​യ​ണീ​യ​ ​ഭ​വ​ന​ത്തി​ലെ​യും​ ​വ​രും​ ​ത​ല​മു​റ​യെ​ ​അ​റി​യാ​നും​ ​അ​റി​യി​ക്കാ​നു​മു​ള്ള​ ​ഒ​രു​ ​ദാ​ർ​ശ​നി​ക​ഗ്ര​ന്ഥ​മാ​യും​ ​മാ​റു​ന്നു​ ​ ക​രു​ണാ​ക​ര​ന്റെ​ ​ഈ​ ​വി​ശി​ഷ്ട​മാ​യ​ ​കൃ​തി.
ശ്രീ​നാ​രാ​യ​ണ​ ​പ്ര​ത്യ​ഭി​ജ്ഞാ​ ​ശൈ​വാ​ദ്വൈ​ത​ത്തി​ന്റെ​ ​അ​നാ​ദി​ദ്രാ​വി​ഡ​ത​യു​ടെ​ ​നൂ​റ്റാ​ണ്ടു​ക​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​ആ​ഴ​ത്തി​ലേ​ക്കാ​ണ്ടി​റ​ങ്ങി,​ ​ശ്രീ​നാ​രാ​യ​ണാ​ദ്ധ്യാ​ത്മി​ക​ ​പ്ര​തി​ഭ​യി​ൽ​ ​പ്ര​തി​ഫ​ലി​ച്ചി​രി​ക്കു​ന്ന​ ​അ​ത്യ​ന്താ​ധു​നി​ക​ത​യു​ടെ​ ​പ്ര​ഭാ​പൂ​രം​ ​ഭാ​ര​ത​ത്തി​ന്റെ​ ​ത​ന​ത് ​സ​ന്ത​തി​ക​ളാ​യ​ ​ദ്രാ​വി​ഡ​രു​ടെ​ ​ആ​ദ്ധ്യാ​ത്മി​ക​ ​പ്ര​ഭാ​പൂ​ര​മാ​ണെ​ന്ന് ​വി​ളി​ച്ച​റി​യി​ക്കു​ന്നു​ ​ഈ​ ​ഗ്ര​ന്ഥം.

പ​ര​ശു​രാ​മ​ൻ​ ​വ​ട​ക്ക​ൻ​ ​കാ​ശി​യി​ൽ​ ​നി​ന്നും​ ​കേ​ര​ള​ത്തി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്ന​ ​അ​റു​പ​ത്തി​നാ​ല് ​അ​ഗ്ര​ഹാ​ര​ന​മ്പൂ​തി​രീ​ ​ബ്രാ​ഹ്മ​ണ​രി​ൽ​ ​കാ​ല​ടി​ ​അ​ഗ്ര​ഹാ​ര​ത്തി​ന്റെ​ ​പി​ൽ​ക്കാ​ല​ ​സ​ന്ത​തി​യാ​യാ​ണ് ​എ.​ഡി.​ 788​ ​-​ 820​ലെ​ ​ശ്രീ​ശ​ങ്ക​ര​ൻ​ ​ബ്ര​ഹ്മ​സൂ​ത്ര​ഭാ​ഷ്യ​ത്തി​ലൂ​ടെ​യും​ ​ദ​ശോ​പ​നി​ഷ​ത്തി​ലെ​ ​ഐ​ത​രേ​യ​വും​ ​മാ​ണ്ഡ്യ​ക്യ​വു​മൊ​ഴി​കെ​യു​ള്ള​ ​എ​ട്ട് ​ഉ​പ​നി​ഷ​ത്തു​ക​ളു​ടെ​ ​ഭാ​ഷ്യ​ങ്ങ​ളി​ലൂ​ടെ​യും​ ​വൈ​ദി​ക​മ​താ​ധി​ഷ്ഠി​ത​ ​ചാ​തു​ർ​വ​ർ​ണ്യ​ത്തി​ലു​റ​ച്ച​ ​അ​ദ്വൈ​ത​വേ​ദാ​ന്തം​ ​ന​ട​പ്പി​ൽ​ ​വ​രു​ത്തി,​ ​ചേ​ര​മാ​ൻ​ ​പെ​രു​മാ​ക്ക​ന്മാ​രു​ടെ​ ​വം​ശ​പ​ര​മ്പ​ര​യി​ലെ​ 19​ ​-20​ ​നൂ​റ്റാ​ണ്ടി​ലെ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​നെ​പ്പോ​ലെ​യു​ള്ള​ ​ബൗ​ദ്ധ​ ​ദ്രാ​വി​ഡ​രെ​യും​ ​മ​റ്റ് ​പു​ല​യ,​ ​പ​റ​യാ​ദി​ ​ദ്രാ​വി​ഡ​രെ​യും​ ​ചാ​തു​ർ​വ​ർ​ണ്യ​ത്തി​ന്റെ​ ​തൊ​ട്ടു​കൂ​ടാ​യ്മ,​ ​തീ​ണ്ടി​ക്കൂ​ടാ​യ്മ​ ​തു​ട​ങ്ങി​യ​ ​അ​രു​താ​യ്മ​ക​ളു​ടെ​ ​ശൃം​ഖ​ല​ ​കൊ​ണ്ട് ​ബ​ന്ധി​ച്ച് ​ഇ​ക്ക​ഴി​ഞ്ഞ​ ​ആ​യി​ര​ത്തി​ല​ധി​കം​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​പീ​ഡി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണെ​ന്ന​ ​ച​രി​ത്ര​സ​ത്യം​ ​ന​ന്നേ​ ​ചെ​റു​പ്പ​ത്തി​ലേ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ക്രാ​ന്ത​ശ​ക്തി​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന് ​സു​ല​ഭ​മാ​യു​ണ്ടാ​യി​രു​ന്നു​ ​എ​ന്ന​ ​വ​സ്തു​ത​ ​ക​രു​ണാ​ക​ര​ൻ​ ​ഈ​ ​ഗ്ര​ന്ഥ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.​

​ദ്രാ​വി​ഡ​രു​ടെ​ ​അ​റു​പ​ത്തി​നാ​ല് ​ത​ന്ത്ര​ങ്ങ​ളേ​യും​ ​സ്വ​യം​ ​അ​നു​ഷ്ഠാ​ന​മാ​ക്കി​യ​ ​ശ്രീ​രാ​മ​കൃ​ഷ്ണ​മ​ഹാ​ബ്രാ​ഹ്മ​ണ​നി​ലൂ​ടെ​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​നെ​ ​'​നി​യോ​വേ​ദാ​ന്തി​സ​ത്തി​ലേ​ക്ക്"​ ​ന​യി​ച്ച​തും​ ​അ​ഭി​ന​വ​ ​ഗു​പ്താ​ചാ​ര്യ​രി​ലൂ​ടെ​ ​വ​ള​ർ​ന്നെ​ത്തി​യ​ ​ഈ​ ​'​പ്ര​ത്യ​ഭി​ജ്ഞാ​യോ​ഗ​വേ​ദാ​ന്ത​"​മാ​ണെ​ങ്കി​ൽ,​ ​അ​ത്ത​രം​ ​പ്ര​ത്യ​ഭി​ജ്ഞാ​യോ​ഗ​വേ​ദാ​ന്ത​വു​മാ​യി​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ന്റെ​ ​'​അ​ദ്വൈ​ത​യോ​ഗ​വേ​ദാ​ന്ത​ത്തെ​"​ ​ആ​ദ്യ​മാ​യി​ ​ബ​ന്ധി​പ്പി​ച്ച് ​അ​തി​ന്റെ​ ​സ​മ​ഗ്ര​ത​ ​ക​ണ്ടെ​ത്തി​യ​തും​ ​ക​രു​ണാ​ക​ര​ൻ​ ​മാ​ത്ര​മാ​ണ് ​എ​ന്ന​ ​വ​സ്തു​ത​ ​പ്ര​ത്യേ​കം​ ​പ്ര​സ്താ​വ്യ​മാ​ണ്.​ ​എ​ന്തു​കൊ​ണ്ടും​ ​മ​ല​യാ​ള​ ​ഭാ​ഷാ​ ​വൈ​ജ്ഞാ​നി​ക​ശാ​ഖ​യ്ക്ക് ​ല​ഭി​ച്ചി​രി​ക്കു​ന്ന​ ​വി​ല​പ്പെ​ട്ട​ ​സം​ഭാ​വ​ന​യാ​ണ് ​ഡോ.​ ​ബി.​ ​ക​രു​ണാ​ക​ര​ന്റെ​ ​ചി​ന്തോ​ദ്ദീ​പ​ക​വും​ ​ആ​ശ​യ​സാ​ന്ദ്ര​വു​മാ​യ​ ​'ശ്രീ​ശ​ങ്ക​ര​ന്റെ​ ​വൈ​ദി​ക​വേ​ദാ​ന്ത​വും​ ​ശ്രീ​നാ​രാ​യ​ണ​ന്റെ​ ​മ​താ​തീ​താ​ദ്വൈ​ത​വും​"​ ​എ​ന്ന​ ​ഈ​ ​പ്രൗ​ഢ​ഗ്ര​ന്ഥം.​ ​മാ​ത്ര​മ​ല്ല​;​ ​ലോ​ക​ഭാ​ഷ​യാ​യ​ ​ഇം​ഗ്ളീ​ഷി​ലെ​ന​ ​ഒ​രു​ ​ഡോ​ക്ട്ര​ൽ​ ​തീ​സി​സാ​യും​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​ലോ​ക​മെ​മ്പാ​ടും​ ​ശ്രീ​ശ​ങ്ക​ര​ ​-​ ​ശ്രീ​നാ​രാ​യ​ണ​ ​ദ​ർ​ശ​ന​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്ക​പ്പെ​ടാ​നു​ള്ള​ ​ഒ​രു​പാ​ധി​യാ​യും​ ​ഭ​വി​ച്ചി​രി​ക്കു​ന്നു​ ​ഈ​ ​മ​ഹ​ദ്‌​ഗ്ര​ന്ഥം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOKS, VARANDHYA, SREESANKARAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY