അലനല്ലൂർ: സർവീസ് സഹകരണ ബാങ്കിന്റ കർഷക സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 'കൊയ്ത്തുത്സവം' സംഘടിപ്പിച്ചു. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ കെ.ജി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുൾ സലീം, പഞ്ചായത്ത് അംഗങ്ങളായ പി. മുസ്തഫ, പി. രഞ്ജിത്ത്, പി.എം. മധു, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എം. ജയകൃഷ്ണൻ, ടോമി തോമസ്, ഷാദിയ, ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ, ഡയറക്ടർ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർമാരായ കെ. മുഹമ്മദ്, പി. അബ്ദുൾ കരീം, കെ.സി. അനു, ശാലിനി, കമലം, പി. ഗോപാലകൃഷ്ണൻ കൃഷി ഓഫീസ് സ്റ്റാഫ് അൻവർ, എടത്തനാട്ടുകര ഗവൺമെന്റ് ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാന അദ്ധ്യാപകൻ അൻവർ, എൻ.എസ്.എസ്, സ്കൗട്ട് വളണ്ടിയർമാർ, അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിളെ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾ പ്രമുഖസഹകാരികൾ എന്നിവർ പങ്കെടുത്തു. കലങ്ങോട്ടിരിയിലെ കുട്ടികളുടെ കലാപരിപാടികളും, തൊഴിലാളികളുടെ നാടൻ പാട്ടും, സ്കൂൾ കുട്ടികളുടെ പങ്കാളിത്തവും കൊയ്ത്തുത്സവത്തിന് മാറ്റ് കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |