തിരുവനന്തപുരം: 20ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) ഭാഗമായി മടങ്ങിയെത്തിയ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നോർക്ക റൂട്സ് നടപ്പിലാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചും സെമിനാർ സംഘടിപ്പിക്കുന്നു.
10ന് രാവിലെ 10 മുതൽ അയ്യങ്കാളി ഹാളിൽ നടക്കുന്ന സെമിനാർ നോർക്ക റൂട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
മുൻ പ്രവാസികാര്യമന്ത്രി എം.എം. ഹസൻ മുഖ്യാതിഥിയാകും. നോർക്ക ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവർ ചർച്ചകൾക്ക് മറുപടി പറയും. പുനരധിവാസ പദ്ധതിയുടെ ഭാഗമായി നൽകുന്ന പ്രത്യേക തൊഴിൽ വായ്പയെക്കുറിച്ചും പ്രവാസി പെൻഷന്റെ പ്രായോഗിക സംവിധാനങ്ങളെക്കുറിച്ചും സെമിനാറിൽ നിർദ്ദേശങ്ങളുണ്ടാകും. സെമിനാറിൽ പങ്കെടുക്കാൻ ഫോൺ: 9847131456.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |