തിരുവനന്തപുരം:റിസർവ് ബാങ്കിനെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള ബാങ്ക് ജീവനക്കാർ തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.ഡി.ബി.ഇ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വേണുഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു.ബെഫി തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, ഹരികുമാർ,ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.ബി.പദ്മകുമാർ, കെ.എസ്.സി.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് വിജയകുമാർ,റോയി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി ടി.ആർ.രമേഷ് സ്വാഗതവും ഡി.ബി.ഇ.എഫ് ജില്ലാസെക്രട്ടറി സുഭാഷ് വി.നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |