മലപ്പുറം: നിർമ്മാണ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈമാസം മൂന്നിന് മൂന്നാംപടിയിലുള്ള ക്ഷേമനിധി ഓഫീസിന് മുന്നിൽ ഏകദിന പട്ടിണി സമരം നടത്തും. രാവിലെ 10ന് എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെൻഷനും മറ്റ് ആനുകൂല്യങ്ങളും കാലദൈർഘ്യമില്ലാതെ വിതരണം ചെയ്യുക, പ്രസവകാല സഹായത്തിലെ വിവേചനം അവസാനിപ്പിക്കുക, സ്ത്രീ തൊഴിലാളികളെ മാറ്റിനിറുത്തുന്ന നയം തിരുത്തുക, ക്ഷേമനിധി ഫണ്ട് വകമാറ്റുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ജയൻ അറക്കൽ, എൻ.പി.അസൈനാർ, കരിക്ക പൊറ്റക്കാട്, കൃഷ്ണൻ അറക്കൽ, മുഹമ്മദ് ഷാ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |