കായംകുളം: ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് ആക്രമിക്കപ്പെട്ടിന് പിന്നാലെ മതസൗഹാർദ്ദം തകർക്കുന്ന സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ കിഴക്കേവീട്ടിൽ തറയിൽ സുധീറിന്റെ മകൻ അമീർ സുഹൈലിനെയാണ് (24) അറസ്റ്റ് ചെയ്തത്.
18ന് രാത്രിയിൽ കായംകുളത്ത് എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം മുഴക്കി പങ്കെടുക്കുകയും വീഡിയോ ഫേസ് ബുക്ക് പ്രൊഫൈൽ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഫോറൻസിക് ലാബിൽ അയച്ച് ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. വിദ്വേഷ പ്രചാരണം നടത്തി ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തുന്നതിന് പൊലീസ് നിരീക്ഷണം ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |