കോഴിക്കോട്: സ്വന്തം കാര്യങ്ങൾക്കൊപ്പം മറ്റുള്ളവരെക്കുറിച്ചു കൂടി ചിന്തിക്കാനും ധർമ്മം എന്തെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും യുവാക്കൾക്ക് കഴിയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ 'യുവദർശൻ - 2022" ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇവിടെ ജീവിച്ചിരുന്നുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും അടയാളം ബാക്കിവെക്കാൻ സാധിക്കണം. ജീവിച്ചിട്ടും ജീവിക്കാത്തവരായല്ല, മഹാത്മാക്കളെ പോലെ മരിച്ചിട്ടും മരിക്കാത്തവരാകാനാണ് നാം പരിശ്രമിക്കേണ്ടത്. നിർഭയത്വവും സുരക്ഷിതബോധവുമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ധർമ്മാനുസാരിയായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ദാമോദരൻ കുന്നത്ത് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, ഉത്തരമേഖലാ സെക്രട്ടറി കെ.ഷൈനു, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് ആയഞ്ചേരി എന്നിവർ സംസാരിച്ചു. അർച്ചന സത്യൻ സ്വാഗതവും ഗണേഷ്ബാബു നന്ദിയും പറഞ്ഞു.
ഹിന്ദുസ്ഥാൻ കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |