കൊല്ലം: ദേശീയ എക്സ് സർവീസ് കോ ഓർഡിനേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ, 1971ലെ യുദ്ധ വിജയത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾ 9ന് രാവിലെ 10ന് കുണ്ടറ വൈ.എം.സി.എ ഹാളിൽ നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. പി.സി. വിഷ്ണുനാഥ് എം.എൽ.എ, പേരയം, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസർ, മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ ദേശീയ എക്സ് സർവീസ് കോ ഓർഡിനേഷൻ ജില്ലാ പ്രസിഡന്റ് മുളവന അലക്സാണ്ടർ, ജനറൽ സെക്രട്ടറി ഡോ. അനിൽപിള്ള, ട്രഷറർ ജോൺ മാത്യു എന്നിവർ പങ്കെടുത്തു. യുദ്ധത്തിൽ പങ്കെടുത്തവർ രജിസ്ട്രേഷനായി വിളിക്കേണ്ട ഫോൺ: 9349577778
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |