കുളത്തൂർ: ഇടവേളകൾ ആനന്ദകരമാക്കാൻ വിദേശ രാജ്യങ്ങളിൽ സാധാരണയായി കണ്ടു വരുന്ന സ്ട്രീറ്റ് ലൈബ്രറി മാതൃകയിൽ നഗരസഭയുടെ കുളത്തൂർ ആറ്റിപ്ര സോണൽ ഓഫീസിന് മുന്നിൽ പുസ്തകക്കൂട് സ്ഥാപിച്ചു. താത്പര്യമുള്ളവർക്ക് പുസ്തകങ്ങൾ, പത്രങ്ങൾ, മാസികകൾ തുടങ്ങിയവ വായിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കുളത്തൂർ ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പുസ്തകക്കൂട് ഒരുക്കിയത്. വായന ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ലൈബ്രററി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം സ്ഥാപിച്ച പുസ്തകക്കൂട് നഗരസഭ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോൺ ഉദ്ഘാടനം ചെയ്തു. എസ്.എൻ.എം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ജി. വിജയമ്മ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ജെ.എം. റഷീദ് മുഖ്യതിഥിയായിരുന്നു. കൗൺസിലർ മേടയിൽ വിക്രമൻ, കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, കുളത്തൂർ ആശാൻ മെമ്മോറിയൽ അസോസിയേഷൻ സെക്രട്ടറി എ.എം.എ. ഖാദർ, സുനിൽ രാജ്, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് വി. രാജീവ് സ്വാഗതവും സെക്രട്ടറി ജി.ശശിധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |