കാഞ്ഞങ്ങാട്: വാഹന അപകടത്തിൽ മരിച്ച തെയ്യം കോലധാരി സൂരജ് പണിക്കരുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി മടിയൻ രാമൻ പെരുമലയൻ ജന്മാവകാശ പ്രകാരം തെയ്യം കെട്ടി വരുന്ന ക്ഷേത്രങ്ങൾ കാവുകൾ തറവാടുകൾ എന്നിവയുടെ കൂട്ടായ്മയിൽ സ്വരൂപിച്ച 72,8000 രൂപ സൂരജ് പണിക്കർ കുടുംബ സഹായ സമിതി ചെയർമാനും കാഞ്ഞങ്ങാട് നഗരസഭ മുൻ അദ്ധ്യക്ഷനുമായ കെ വേണുഗോപാലൻ നമ്പ്യാർ കുടുംബത്തിന് കൈമാറി.കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് നടന്ന ചടങ്ങിൽ സമാഹരിച്ച ഫണ്ടിൽ അഞ്ചര ലക്ഷം രൂപ അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവിലേക്കായി സ്ഥിരം നിക്ഷേപമായും ബാക്കി തുക 89,000 രൂപ വീതം ഭാര്യയ്ക്കും മാതാവിനും നല്കി. കിഴക്കുംകര പുള്ളിക്കരികാളിയമ്മ ദേവസ്ഥാന കമ്മിറ്റിയാണ് മാതൃകപരമായ ഈ കൂട്ടായ്മയ്ക്ക് മുൻകൈയെടുത്തത് ..ഫണ്ട് കൈമാറ്റ ചടങ്ങിൽ ക്ഷേത്രങ്ങളിലെയും തറവാടുകളലെയും പ്രതിനിധികൾ സംബന്ധിച്ചു.കെ വിശ്വനാഥൻ സംസാരിച്ചു.കെ കണ്ണൻ കുഞ്ഞി സ്വാഗതവും എം സതീശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |