ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ യൂണിയൻ യൂത്ത്മൂവ്മെന്റ് സമ്മേളനം യൂണിയൻ ഗുരുമന്ദിരത്തിൽ 16ന് നടക്കും. രാവിലെ പത്തിന് യൂണിയൻ സെക്രട്ടറി കെ.ഫൽഗുനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിപിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ നിവിൻ ശിവദാസ് മുഖ്യപ്രഭാഷണം നടത്തും. യൂത്ത്മൂവ്മെന്റ് സെക്രട്ടറി എം.ഹരിഹരസുതൻ റിപ്പോർട്ട് അവതരിപ്പിക്കും. യൂണിയൻ പ്രസിഡന്റ് എ.സി.അപ്പു, വൈസ് പ്രസിഡന്റ് വി.മായപ്പൻ, യോഗം ഡയറക്ടർ കേശവൻ, ജില്ലാ യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി അംഗം സുജീഷ്, യൂണിയൻ കൗൺസിലർമാരായ അജിത്ത് കുമാർ, കാർവർണ്ണൻ, യൂത്ത്മൂവ്മെന്റ് വൈസ് പ്രസിഡന്റ് എസ്.സുമേഷ്, എം.ജയപ്രകാശ്, എം.ബാബു, വിനോദ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |