പാലക്കാട്: ഇനിയും അവസാനിക്കാത്ത കൊവിഡ് രോഗബാധ വീട്ടിൽ നടത്തുന്ന ലളിതമായ ടെസ്റ്റിലൂടെ ഇനി തിരിച്ചറിയാം. കേന്ദ്ര ഗവ. സ്ഥാപനമായ ഐ.സി.എം.ആർ അംഗീകരിച്ച അംഗാർഡ് (കൊവിഡ് ആന്റിജൻ സാലിവ ടെസ്റ്റ് കിറ്റ്) ഉപയോഗിച്ച് ഉമിനീർ സാമ്പിളിലൂടെ കൊവിഡ് രോഗബാധയുണ്ടോയെന്ന് ഇനി മുതൽ എളുപ്പത്തിൽ കണ്ടെത്താം. വരണ്ട ചുമ, പനി, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവർക്ക് തങ്ങൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പ്രാരംഭ പരിശോധനയായി അംഗാർഡ് ഉപയോഗിക്കാം. രോഗബാധ സംശയിക്കുന്നവരുടെ ഉമിനീർ ടെസ്റ്റ് സ്ട്രിപ്പിലേക്ക് പകരുമ്പോൾ 15 മിനിറ്റിന് ശേഷം തെളിയുന്ന പിങ്ക് നിറത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇയോൺമെഡ് എന്ന മൊബൈൽ ആപ്പിലൂടെ ലഭിക്കുന്ന ലളിതമായ നിർദ്ദേശങ്ങളിലൂടെ വീട്ടിൽ വച്ചുള്ള ടെസ്റ്റ് ആയാസരഹിതമായി ആർക്കും നടത്താം. ഈ ടെസ്റ്റ് പോസിറ്റീവായാൽ രോഗബാധ ഉറപ്പിക്കാം. എന്നാൽ നെഗറ്റീവ് ആയതിനു ശേഷവും രോഗ ലക്ഷണങ്ങൾ തുടരുന്നുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യേണ്ടതാണ്. ആകാശ് മെഡിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് വിതരണക്കാർ. കൂടുതൽ വിവിരങ്ങൾക്ക് ഫോൺ: 9388123456.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |