SignIn
Kerala Kaumudi Online
Thursday, 19 September 2024 8.27 AM IST

ഫ്ളൈഓവറിലെ വിള്ളൽ : റിപ്പോർട്ട് ആവശ്യപ്പെട്ട് എം.എൽ.എ

Increase Font Size Decrease Font Size Print Page
al

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള എ.എൽ. ജേക്കബ് ഫ്ളൈഓവറിലെ വിള്ളൽ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ടി.ജെ.വിനോദ് എം.എൽ.എ പൊതുമരാമത്ത് ഉദ്യാേഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലത്തിന്റെ അപ്രോച്ച് ഭാഗത്തെ വിള്ളലിനെ കുറിച്ച് കേരളകൗമുദിയാണ് ആദ്യം വാർത്ത നൽകിയത്. മെട്രോ നിർമ്മാണത്തോട് അനുബന്ധിച്ച് 2013 ൽ ഡി.എം.ആർ.സിയാണ് ഇത് നിർമ്മിച്ചത്. ഗാന്ധിനഗറിനെയും രാജാജി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ച് നഗരത്തിലേക്ക് കടക്കുന്നതിനുള്ള എളുപ്പ മാർഗമായ ഈ ഫ്ളൈഓവറിലൂടെ ആയിരകണക്കിന് വാഹനങ്ങളാണ് നിത്യേന കടന്നുപോവുന്നത്. അപ്രോച്ച് സ്ട്രക്ച്ചറിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ടി.ജെ. വിനോദിന്റെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, FLYOVER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.