ആലപ്പുഴ: ഖാദി വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു. പി.എം.ഇ.ജി പദ്ധതിയുടെ പ്രചാരണത്തിനായി ഖാദി ഗ്രാമവ്യവസായ ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യാരാജ് മുഖ്യാതിഥിയായി. ഖാദി ബോർഡ് അംഗം കെ.എം. ചന്ദ്രശർമ്മ, സെക്രട്ടറി ഡോ. കെ.എ. രതീഷ്, നഗരസഭാ കൗൺസിലർ ബി. അജേഷ്, ലീഡ് ബാങ്ക് മാനേജർ എ.എ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |