കൊച്ചി: എം.ഇ.എസ് യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 18ന് കോളേജ് വിദ്യാർത്ഥികൾക്കായി മാറംമ്പിള്ളി എം.ഇ.എസ് കോളേജിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. ഇന്ത്യ യുഗങ്ങളിലൂടെ എന്നതാണ് വിഷയം. കോളേജ് പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രവും കോളേജ് ഐ.ഡി കാർഡും സഹിതം വരുന്ന രണ്ടുപേർ അടങ്ങുന്ന ടീമുകൾക്കാണ് അവസരം. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ ആയിരിക്കും ക്വിസ് മാസ്റ്റർ. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 15000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10000 രൂപയും ലഭിക്കും. ജില്ലാതലത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് 3000 രൂപയും 2000 രൂപയുമായിരിക്കും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |