കൂത്താട്ടുകുളം:മഹാത്മാ ഗാന്ധി സാംസ്ക്കാരികവേദിയുടെ ആഭിമുഖ്യത്തിൽ മണ്ണത്തൂർ ആത്താനിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽപി.ജെ.ബേബി മെമ്മോറിയൽ ഫൈവ്സ് ഫ്ളഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. മഹാത്മാഗാന്ധി സാംസ്ക്കാരിക സമിതി പ്രസിഡന്റ് ബെന്നി പൈലി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ബേബി, സാജു ജോൺ, ആതിര സുമേഷ്, സുനി ജോൺസൺ, സിബി ജോസഫ്, അനിൽ ചെറിയാൻ, ബിനോയി കള്ളാട്ടുകുഴി, സാജു മടക്കാലിൽ, ഗ്രാമപഞ്ചായത്ത് അംഗം നെവിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |