SignIn
Kerala Kaumudi Online
Thursday, 19 September 2024 9.05 PM IST

പൊതുസ്ഥലത്ത് മാലിന്യനിക്ഷേപം; ഷോപ്പുകൾക്കെതിരെ നടപടി വരും

Increase Font Size Decrease Font Size Print Page
waste
വടകര ലിങ്ക് റോഡ് പരിസരത്ത് നിക്ഷേപിച്ച മാലിന്യം തരംതിരിക്കുന്ന തൊഴിലാളികൾ

വടകര: നഗരസഭ ലിങ്ക് റോഡ് പരിസരത്ത് പതിവായി മാലിന്യം തള്ളുന്ന ഷോപ്പുകാർക്കെതിരെ നടപടി വരുന്നു.

കഴിഞ്ഞ ദിവസം മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞത് ശേഖരിച്ച് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തരംതിരിച്ച് ഹരിയാലി ഹരിതകർമ്മ സേനയ്ക്ക് കൈമാറുകയായിരുന്നു. പരിശോധനയിൽ നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനങ്ങളിലേതുൾപ്പെടെ പല ഷോപ്പുകളിൽ നിന്നുള്ളവയാണ് ഇതെന്ന് വ്യക്തമായി. ഈ സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള ശക്തമായ നടപടികളുണ്ടാവും. മാലിന്യങ്ങൾ നിക്ഷേപിക്കാൻ സാഹചര്യം ഒരുക്കുന്ന സ്ഥലമുടമയ്ക്കെതിരെയും നടപടി സ്വീകരിക്കും. നഗരസഭ കണ്ടിജന്റ് ജീവനക്കാരുടെ ശുചീകരണ പ്രവർത്തങ്ങൾക്ക് നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ നേതൃത്വം നൽകി. ഹരിയാലി പ്രോജക്ട് കോ ഓർഡിനേറ്റർ മണലിൽ മോഹനനും പങ്കാളിയായി. പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, VATAKARA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.