പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് യൂണിയൻ ഭാരവാഹികൾ, മൈക്രോ ഫിനാൻസ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ എന്നിവരുടെ യോഗം യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഘട്ടങ്ങളിലായി മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് 70 കോടി രൂപയോളം വായ്പ കൊടുക്കുകയും അതുവഴി സമുദായ അംഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൽ സാധിച്ചതായും യോഗം അഭിപ്രായപ്പെട്ടു. യോഗം ഡയറ്കടർമാരായ അഡ്വ. രഘു, ബി. വിശ്വനാഥൻ, ജി. രവീന്ദ്രൻ, പി. മുരുകൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ കെ. അനന്തകുമാർ, കെ. അരവിന്ദാക്ഷൻ, കെ. ഉണ്ണിക്കൃഷ്ണൻ, വി. രാജേഷ്, വനിതാസംഘം ഭാരവാഹികളായ പത്മാവതി പ്രഭാകരൻ, പ്രേമകുമാരി ശിവദാസ്, ഉഷ രവീന്ദ്രൻ, ജ്യോതി ഉണ്ണിക്കൃഷ്ണൻ, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ നിവിൽ ശിവദാസ്, പ്രജീഷ് പ്ലാക്കൽ, യൂണിയൻ വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |