തേഞ്ഞിപ്പലം : ജില്ലാ ഒളിമ്പിക്സിലെ വനിത, പുരുഷ തയ്ക്വൻഡോ മത്സരത്തിന് കോട്ടൂർ എ.കെ.എം ഹയർസെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.തിലകൻ അധ്യക്ഷത വഹിച്ചു. പുരുഷ, വനിത വിഭാഗങ്ങളിലായി 100ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.എം.എ.നാസർ, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, കെ.മോഹനസുന്ദരൻ, പി.രാജേഷ്, ഇ.സി.എം.ആഷിഖ്, അറുമുഖൻ, വി.അനീഷ് സംസാരിച്ചു. പി.പി.ഫൈസൽ, പി.കെ.ഷിബിൻ, എം.ജിബിൻ, വി.റമീസ, സി.വി.മുഹമ്മദ് യൂസുഫ്, കെ.പ്രശാന്ത്, പി.മുഹമ്മദ് ഷാനിൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |