തിരുവനന്തപുരം: ആദിവാസി ഉൗരുകളിൽ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കുള്ള കേസുകൾ നടത്താനും ചികിത്സാസഹായം നൽകാനുമുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് തിരുവനന്തപുരം താലൂക്ക് സമ്മേളനത്തിൽ ചെയർമാൻ എം.എം. സഫർ നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ.പി. ജയദേവൻ നായർ, സെക്രട്ടറി സി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. കൊവിഡ് തീവ്രവ്യാപന ഭീതി അകറ്റാൻ ഉടൻ നടപടിയെടുക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് ഭാരവാഹികളായി ബി. ശശിധരൻ നായർ (പ്രസിഡന്റ് ), അബ്ദുൾവാഹീദ് (സെക്രട്ടറി), ആർ. വത്സലകുമാരി (ട്രഷറർ), തിരുമല ശശികുമാർ .കെ, കിഷോർകുമാർ, സുധീഷ് ഘോഷ് എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |