കുറ്റ്യാടി: ജില്ലാ പഞ്ചായത്തിന്റെ ഗ്രീനിംഗ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി അടുക്കത്ത് എം.എ എം.യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് അത്യുത്പാദനശേഷിയുള്ള മാവ്, പ്ലാവ് എന്നിവയുടെ തൈകൾ വിതരണം ചെയ്തു. ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികളിലൂടെ ഫലവൃക്ഷ തൈകൾ നൽകി ഹരിതാഭമായ ഒരു കോഴിക്കോടിനെ രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾ ഫലവൃക്ഷത്തൈകൾ നട്ട് മൂന്ന് വർഷം സംരക്ഷിക്കും.
സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. അബ്ദുല്ല സൽമാൻ അദ്ധ്യക്ഷത വഹിച്ചു. ഒയിസ്ക കുറ്റ്യാടി ചാപ്റ്റർ പദ്ധതിയുടെ ഗുണഭോക്തൃവിഹിതം ജില്ലാ പഞ്ചായത്തിന് കൈമാറി. ജമാൽ പാറക്കൽ, പി.കെ.ഗ്ലോറിയ, സി.പി. അശോകൻ എന്നിവർ ആശംസയർപ്പിച്ചു. എ.എൻ.അജേഷ് സ്വാഗതവും ടി.പി.സാജിദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |