കൊല്ലം: റെഡ്ക്രോസ് കൊല്ലം, വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്, പൊച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ സംയുക്തമായി സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മുച്ചിറി, മുറിമൂക്ക്, മുറിഞ്ഞ ചെവി, അണ്ണാക്കിലെ ദ്വാരം, മാംസ വളർച്ച, ഉന്തിയ മോണ, മൂടിയ ചെവി, കണ്ണിന്റെ വൈകല്യം, മുഖത്ത് കാണുന്ന വികൃത രൂപങ്ങൾ, അപകടം മൂലമുണ്ടായ മുഖത്തിന്റെയും തലയുടെയും ന്യൂനതകൾ, വാ തുറക്കാനുള്ള ബുദ്ധിമുട്ട്, മുഖത്തും കഴുത്തിലും കാണപ്പെടുന്ന മുഴകൾ തുടങ്ങി എല്ലാ വൈകല്യമുള്ളവർക്കും ക്യാമ്പിൽ പങ്കെടുക്കാം.
ഫെബ്രുവരി 6ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ കൊല്ലം കൊച്ചുപിലാമൂട് റെഡ്ക്രോസ് ഹാളിലാണ് ക്യാമ്പ്. ഓപ്പറേഷൻ ആവശ്യമുള്ളവർക്ക് നിർദേശിക്കുന്ന ആശുപത്രിയിലേക്ക് (മംഗലാപുരം നൈറ്റ് മീനാക്ഷി ഹോസ്പിറ്റൽ) യാത്ര, താമസം, ഭക്ഷണം, ഓപ്പറേഷൻ എന്നിവ സൗജന്യമാണ്. രാവിലെ 10.30 മുതൽ 4.30വരെ കൊച്ചുപിലാമൂട് റെഡ്ക്രോസ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9847700642, 9387676757, 9446181478.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |