തേഞ്ഞിപ്പലം: പള്ളിക്കൽ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദാലി ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സി.അബ്ദുലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി. മുസ്തഫ തങ്ങൾ പദ്ധതി അവതരണം നടത്തി. കില ഫാക്വൽറ്റി കെ.അഹമ്മദ്ഹാജി, ആസൂത്രണസമിതി അംഗങ്ങളായ ജോൺസൻ, കടക്കോട്ടിരി വീരാൻകുട്ടി, മെമ്പർമാരായ എൻ.പി.നിധിഷ് കുമാർ, പറമ്പൻ നീലാണ്ടൻ, സാനു, മീര, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |