ആലുവ: കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. ചൂർണ്ണിക്കര മുട്ടം ആനമുട്ടിക്കടവ് വീട്ടിൽ അബ്ദുൾ സലാം (46), പാലക്കാട് മുക്കാലി നാക്കുഴിക്കാട്ട് വീട്ടിൽ ഷാജിമാത്യു (45) എന്നിവരെ 250 ഗ്രാം കഞ്ചാവുമായും എസ്.എൻ പുരത്ത് മാധവ് ഹോട്ടൽ നടത്തുന്ന കോഴിക്കാട്ടിൽ വീട്ടിൽ സത്യദേവനെ (61) 250 ഹാൻസ് പാക്കറ്റുകളുമായും ആലുവ പൊലീസ് പിടികൂടി.
ആലുവ സ്വകാര്യ ബസ് സ്റ്റാന്റിൽ വിൽപനക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഇവരിൽ നിന്നും കഞ്ചാവ് വിറ്റ് കിട്ടിയ 42,000 രൂപയും കണ്ടെടുത്തു. ഷാജി മാത്യു നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം നടന്ന റെയ്ഡിന് എസ്.എച്ച്. ഒ.എൽ. അനിൽകുമാർ, എസ്.ഐമാരായ എസ്. ഷമീർ, എം.എസ്. ഷെറി, അബ്ദുൾ റൗഫ്, എ.എസ്.ഐ ഇക്ബാൽ, സി.പി. ഒമാരായ മാഹിൻ ഷാ, അബൂബക്കർ, എൻ.എ. മുഹമ്മദ് അമീർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |