കോഴിക്കോട് : നാല് ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നവുമായി യുവാവ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിൽ. പുതിയറ സ്വദേശി തച്ചറക്കൽ മുജീബ് (43) ആണ് അറസ്റ്റിലായത്. മെഡിക്കൽ കോളേജ് അസി പൊലീസ് കമ്മിഷണർ കെ. സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. മുജീബിന്റ പുതിയറയിലെ വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു . ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസുകളിൽ പാർസൽ എന്ന വ്യാജേന കൊണ്ടുവന്ന് നഗരത്തിലെ ചെറുകിട കച്ചവടക്കാർക്കും വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുകയാണ് രീതി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വില്പന നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |