കൊല്ലം: ഇ. ബാലാനന്ദൻ ഫൗണ്ടേഷൻ പുരസ്കാരം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി മുൻ മന്ത്രി പാലൊളി മുഹമ്മദുകുട്ടിക്ക് സമർപ്പിച്ചു.
ബാലാനന്ദൻ ഫൗണ്ടേഷൻ പ്രസിഡന്റ് ആർ. ഷാജി ശർമ്മ അദ്ധ്യക്ഷനായി. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ, കെ. സോമപ്രസാദ് എം.പി, വി.കെ. അനിരുദ്ധൻ, എം. നൗഷാദ് എം.എൽ.എ, ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, അഡ്വ. വി. രാജേന്ദ്രബാബു, സി.പി.എം ഏരിയാ സെക്രട്ടറി കെ.ജി. ബിജു, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ജയൻ, കൗൺസിലർ രാജു നീലകണ്ഠൻ, മത്യാസ് അഗസ്റ്റിൻ, മഹിളാ അസോ. ഏരിയാ സെക്രട്ടറി വിമലാ ഫിലിപ്പ്, എസ്. അജയൻ എന്നിവർ സംസാരിച്ചു.
പാലൊളി മുഹമ്മദ് കുട്ടി മറുപടി പ്രസംഗ നടത്തി. സംഘാടക സമിതി ചെയർമാൻ വി. രാജ്കുമാർ സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി ജി. സുന്ദരേശൻ റിപ്പോർട്ടും അവതരിപ്പിച്ചു. ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ. ജാജിമോൾ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |