SignIn
Kerala Kaumudi Online
Thursday, 19 September 2024 11.59 PM IST

കൊവിഡ് പ്രതിരോധം... കൗമാര വാക്സിനേഷൻ കിതയ്ക്കുന്നു

Increase Font Size Decrease Font Size Print Page
t

കൊല്ലം: വാക്സിനേഷൻ യജ്ഞവും കാമ്പയിനുകളും നടത്തിയിട്ടും ആദ്യഡോസ് കൗമാര വാക്സിനേഷൻ പൂർത്തിയാക്കാനാവാതെ ആരോഗ്യവകുപ്പ്. 15- 17 പ്രായപരിധിക്കാർക്കുള്ള ആദ്യ ഡോസ് 73 ശതമാനത്തിലെങ്കിലും എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അധികൃതർ.

3ന് ആരംഭിച്ച വാക്സിനേഷൻ യജ്ഞത്തിൽ 10ന് മുൻപ് 50 ശതമാനവും 20ന് 95 ശതമാനത്തിന് മുകളിലും എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ 1.10 ലക്ഷം കൗമാരക്കാർക്കാണ് വാക്സിൻ നൽകാനുള്ളത്. എന്നാൽ ഇതുവരെ ഒരുദിവസം പോലും വാക്സിനേഷന്റെ എണ്ണം പതിനായിരം കടക്കാനായില്ല. 8ന് 9,897 പേർക്ക് വാക്സിൻ നൽകിയതൊഴിച്ചാൽ മിക്ക ദിവസങ്ങളിലും എണ്ണം 6,000 കടന്നിട്ടില്ല. 31ന് മുൻപ് ആദ്യഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പക്ഷേ, സ്‌കൂൾ അവധിയാണ് ആശങ്ക സൃഷ്ടിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണെങ്കിലും കൗമാരക്കാർ വിമുഖത കാട്ടുന്നുണ്ട്. വാക്സിനേഷനിലുള്ള ആശങ്കയും പേടിയുമാണ് പ്രധാന കാരണം. രക്ഷിതാക്കളിൽ ചിലരും കുട്ടികൾ വാക്സിൻ സ്വീകരിക്കുന്നതിൽ താത്പര്യക്കുറവ് കാട്ടുന്നുണ്ട്.

# വനിതാ മുന്നേറ്റം

18 വയസിന് മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരണ ഘട്ടത്തിലെത്തി നിൽക്കവേ, വനിതകളാണ് മുന്നിൽ. പുരുഷന്മാരേക്കാൾ കൂടുതലായി 3.23 ലക്ഷം വനിതകൾ വാക്സിനെടുത്തു. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ എണ്ണവും ഇതിൽ ഉൾപ്പെടും. ജനസംഖ്യ പ്രകാരം ജില്ലയിൽ പുരുഷന്മാരേക്കാൾ ഒരുലക്ഷം സ്ത്രീകൾ കൂടുതലാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 21.5 ലക്ഷം പേർക്കാണ് ഒന്നാം ഡോസ് വാക്സിൻ നൽകാൻ നിശ്ചയിച്ചത്. ഇതിൽ 21.36 ലക്ഷം പേർക്ക് നൽകാനായി. ആദ്യഡോസിന് പുറമെ 17.26 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

# വാക്സിനേഷൻ ഇതുവരെ

 ആദ്യ ഡോസ്: 21.36 ലക്ഷം

 രണ്ടാം ഡോസ്: 17.26 ലക്ഷം

 കരുതൽ ഡോസ്: 23,564

.........................

 പുരുഷന്മാർ: 17.69 ലക്ഷം

 സ്ത്രീകൾ: 20.92 ലക്ഷം

......................

 കൊവിഷീൽഡ്‌: 33.78 ലക്ഷം

 കൊവാക്സിൻ: 5.02 ലക്ഷം

# പ്രായപരിധി വാക്സിനേഷൻ

 15-18: 79,859

 18-44: 17.50 ലക്ഷം

 45 -60: 10.97 ലക്ഷം

 60ന് മുകളിൽ: 9.59 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.