SignIn
Kerala Kaumudi Online
Wednesday, 21 August 2019 2.46 AM IST

മുട്ടത്തു വർക്കി പുരസ്‌കാരം ബെന്യാമിന്

benyamin

തിരുവനന്തപുരം: 28-ാമത് മുട്ടത്തു വർക്കി സാഹിത്യ പുരസ്‌കാരത്തിന് പ്രമുഖ നോവലിസ്റ്റ് ബെന്യാമിൻ അർഹനായി. 'ആടുജീവിതം' എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. 50,000 രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മുട്ടത്തുവർക്കിയുടെ 30-ാം ചരമവാർഷിക ദിനമായ മേയ് 28 ന് പന്തളത്ത് നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് മുട്ടത്തു വർക്കി ഫൗണ്ടേഷൻ ജനറൽ കൺവീനർ ശ്രീകുമാരൻ തമ്പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കെ.ആർ. മീര, എൻ.ശശിധരൻ, പ്രൊഫ.എം.വി. നാരായണൻ എന്നിവരുൾപ്പെട്ട സമിതിയാണ് ജേതാവിനെ നിശ്ചയിച്ചത്. ഫൗണ്ടേഷൻ കമ്മിറ്റി അംഗങ്ങളായ ടി.രാധാകൃഷ്ണൻ വടകര, കുര്യൻ വർഗീസ്, മാത്യു ജെ.മുട്ടത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.