വടകര: വടകര നിയമസഭാ മണ്ഡലത്തിൽ കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഒരുങ്ങുന്നു.
സ്കോളർഷിപ്പ് പരീക്ഷകൾക്കായി കുട്ടികളെ ഒരുക്കുക, എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ക്ലാസുകൾ, പഞ്ചായത്ത് തലത്തിൽ അദ്ധ്യാപക സംഗമങ്ങൾ, രക്ഷിതാക്കൾക്കുള്ള ബോധവത്കരണം, പഠനോപകരണ നിർമ്മാണം, വായനാ സാമഗ്രികൾ ഒരുക്കൽ, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പിന്തുണ സംവിധാനങ്ങൾ, പഠന സാമഗ്രികളായി വർക്കിഷീറ്റ്, വർക്ക് ബുക്കുകൾ ഒരുക്കൽ, പഞ്ചായത്ത് തലത്തിൽ അങ്കണവാടി, നഴ്സറി അദ്ധ്യാപകരുടെ സംഗമങ്ങൾ, കരിയർ ഗൈഡൻസ് സെൽ, സിവിൽ സർവീസ് പരിശീലനം തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മേയ് രണ്ടാംവാരത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, കെ.കെ.രമ എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷക്കീല ഈങ്ങോളി, ആയിഷ ഉമ്മർ,പി.പി.ചന്ദ്രശേഖരൻ, പി.ശ്രീജിത്ത്, റിട്ട: ഡി.ഡി.ഇമാരായ പി.പി.ദാമോദരൻ, ശ്രീധരൻ, ഗൗരി, കമല എന്നിവർ രക്ഷാധികാരികളായും ഡി.ഇ.ഒ കെ.വാസു ചെയർമാനും എം.എൻ പ്രമോദ് കോ-ഓഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.
ബി.ഇ.എം ഹയർസെക്കൻഡറിയിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷയായി. പദ്ധതി രൂപരേഖ ഡോ.ശശികുമാർ പുറമേരി അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |