കൊല്ലം: വീട് നിർമ്മിക്കുന്നതിന് ലഭിച്ച ഗ്രാന്റിന്റെ പങ്ക് നൽകാതിരുന്ന മകളെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ നെടുങ്ങോലം കൂനയിൽ ബിന്ദുവിലാസത്തിൽ അജയനാണ് (47) പിടിയിലായത്.
അജയന്റെ മകൾ അഞ്ജുവിന് പരവൂർ മുനിസിപ്പാലിറ്റിയിൽ നിന്ന് വീട് നിർമ്മിക്കുന്നതിന് ഗ്രാന്റ് അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് അവർ ഗൃഹനിർമ്മാണ സാമിഗ്രികൾ ഇറക്കി നിർമ്മാണം ആരംഭിച്ചു. ഇതറിഞ്ഞ് അജയനെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെട്ടു. എന്നാൽ മകൾ നൽകാൻ തയ്യാറായില്ല. ഈ വൈരാഗ്യത്തിൽ മകളെ ആക്രമിക്കുകയായിരുന്നു. വീട് നിർമ്മാണത്തിന് പണിതുവച്ച കട്ടിള ഉപയോഗിച്ചാണ് അടിച്ചത്. അഞ്ജു നെടുങ്ങോലം ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |