SignIn
Kerala Kaumudi Online
Thursday, 19 September 2024 12.37 PM IST

ആകാശ നടപ്പാത പ്രവർത്തനം തുടങ്ങി; വട്ടം കറക്കി ഗതാഗത പരിഷ്‌കാരം

Increase Font Size Decrease Font Size Print Page
1
ആ​കാ​ശ​ത്തേ​ക്ക്...​ ​ ശ​ക്ത​ൻ​ ​ന​ഗ​റി​ലെ​ ​ആ​കാ​ശ​ ​ന​ട​പ്പാ​ത​യ്ക്കു​ള്ള​ ​പാ​ത​ക​ൾ​ ​ക്രെ​യി​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​നി​ർ​മ്മാ​ണ​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​കൊ​ണ്ടു​പോ​കു​ന്നു.

തൃശൂർ: ശക്തൻ നഗറിലെ ആകാശ നടപ്പാതയുടെ മേൽപ്പാലം ഉറപ്പിക്കൽ നടപടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി നഗരത്തിൽ ഇന്നലെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ നിർമ്മാണം ആരംഭിക്കുന്ന ദിവസം മാത്രമാണ് നഗരത്തിലെ ഗതാഗത പരിഷ്‌കാരത്തെക്കുറിച്ച് ജനങ്ങളെ അറിയിച്ചത്. ഇത് പലരെയും വട്ടം കറക്കി.

പത്തുദിവസം ഈ മേഖലയിലെ റോഡുകൾ അടച്ചിടും. കോൺക്രീറ്റ് തൂണിൽ ഉറപ്പിച്ച പില്ലർ ട്രെസിലാണ് പാലം ഉറപ്പിക്കുക. 30 മുതൽ 40 മീറ്റർ വരെ നീളമുള്ള നാലു പാലങ്ങൾ ഇന്നുമുതൽ നാലു ദിവസങ്ങളിലായി ക്രെയിൻ ഉപയോഗിച്ച് കോൺക്രീറ്റ് തൂണുകൾക്ക് സമീപത്തേക്ക് മാറ്റും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ടു ക്രെയിനുകൾ ഉപയോഗിച്ച് ഇവ പില്ലർ ട്രെസിൽ ഉറപ്പിക്കും. ബാക്കി ദിവസങ്ങളിൽ നാലുപാലങ്ങൾ യോജിപ്പിക്കും.

ഒന്നാം ഘട്ടത്തിൽ

വെളിയന്നൂർ ജംഗ്ഷനിൽ നിന്നും തുടങ്ങി സർക്കസ് മൈതാനിയിലൂടെ മുന്നേറി എറണാകുളം റോഡിൽ എത്തി നിൽക്കുന്ന ഒന്നാംഘട്ട അർദ്ധവൃത്ത മേൽപ്പാലമാണ് ആദ്യഘട്ടത്തിൽ ഉറപ്പിക്കുന്നത്. അർദ്ധവൃത്തത്തിന്റെ ബാക്കി പ്രവർത്തനം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.