കൊല്ലം: മരവിപ്പിച്ച പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, കുടിശികയായ 8 ശതമാനം ക്ഷാമാശ്വാസം ബഡ്ജക്ടിൽ പ്രഖ്യാപിക്കുക, ഒ.പിയും ഓപ്ഷനും ഉൾപ്പെടുത്തി മാത്രം മെഡിസെപ്പ് പദ്ധതി നടപ്പാക്കുക, സർവകലാശാല ജീവനക്കാരുടെ പെൻഷൻ ഫണ്ടിൽ സർക്കാർ നൽകിവന്ന ഗ്രാന്റ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലയിലെ ട്രഷറികൾക്ക് മുന്നിൽ ധർണ നടത്തി.
ജില്ലാ ട്രഷറിക്ക് മുന്നിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായരും ആശ്രാമം ട്രഷറിക്ക് മുന്നിൽ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻ കുമാറും കരുനാഗപ്പള്ളിയിൽ സംസ്ഥാന സെക്രട്ടറി ജി.ജ്യോതി പ്രകാശും ശാസ്താംകോട്ടയിൽ ജില്ലാ പ്രസിഡന്റ് എ.എ.റഷീദും കുണ്ടയിൽ കെ.സി. വരദരാജൻ പിള്ളയും ചാത്തന്നൂരിൽ എം. സുജൈയും കൊട്ടരക്കരയിൽ ബി. സതീശനും പത്തനാപുരത്ത് കെ. രാജേന്ദ്രനും ചവറയിൽ എ. നസിം ബീവിയും പുനലൂരിൽ എസ്. വിജയകുമാരിയും ചടയമംഗലത്ത് എം. സുന്ദരേശൻ പിള്ളയും കടയ്ക്കലിൽ കുഞ്ഞുകൃഷ്ണപിള്ളയും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |