കൊച്ചി: കുടിവെള്ളക്ഷാമവും റോഡുകളുടെ ശോചനീയാവസ്ഥയും പരിഹരിക്കണമെന്നാശ്യപ്പെട്ട് ബി.ജെ.പി ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് പ്രതിഷേധ മാർച്ച് സ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷീജ രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എൽ. ബാബു, എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് സ്വരാജ് സോമൻ, ജനറൽ സെക്രട്ടറിമാരായ യു.ആർ. രാജേഷ്, എയ്ഗൽസ്, നേതാക്കളായ ലാലൻ കുമ്പനായി, കെ.ബി. മുരളി, പ്രമോദ് തുമ്മാരുകുടി, അനിൽകുമാർ, വേണുഗോപാൽ, ശ്രീലത അജിത് കുമാർ, വി.വി. ഗിരി, ലെക്മ പ്രസാദ്, ഒ.ജി. മജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |