SignIn
Kerala Kaumudi Online
Thursday, 19 September 2024 7.15 AM IST

ജൽ ജീവൻ മിഷൻ പദ്ധതിക്ക് തുടക്കം: ആറളത്ത് മുഴുവൻ വീടുകളിലേക്കും ശുദ്ധജലം

Increase Font Size Decrease Font Size Print Page
jaljeevan
ആറളം പഞ്ചായത്ത് ജൽജീവൻ മിഷൻ ശിൽപ്പശാല പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കാനുള്ള കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ ആറളം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം തുടങ്ങുന്നു. കൽപ്പറ്റയിലെ ജീവൻ ജ്യോതി എന്ന സംഘടനയാണ് പദ്ധതിയുടെ നിർവഹണ ഏജൻസി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഗാർഹിക കണക്ഷനായി കുടിവെള്ളമെത്തിക്കാനാണ് പദ്ധതി.

പദ്ധതി വിഹിതത്തിന്റെ അൻപതുശതമാനം കേന്ദ്രവും ഇരുപത്തിയഞ്ച് ശതമാനം സംസ്ഥാനവും വഹിക്കും. പതിനഞ്ച് ശതമാനം ഗ്രാമപഞ്ചായത്തും പത്തുശതമാനം ഗുണഭോക്താവുമാണ് ചിലവിടുന്നത്.

ശില്പശാലയോടെ തുടക്കം

ആറളം പഞ്ചായത്ത് ജൽജീവൻ മിഷൻ പ്രവർത്തന ഭാഗമായി പഞ്ചായത്ത് പ്രതിനിധികൾക്കുള്ള ശിൽപ്പശാല പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.പത്രോസ് പദ്ധതി വിശദീകരിച്ചു. ടീം ലീഡർമാരായ ആതിര ഗോപൻ, ശാമിലി ശശി എന്നിവർ ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.