കോഴിക്കോട്: ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി നിർധനരായ രോഗികൾക്ക് സൗജന്യ എ.വി ഫിസ്റ്റുല സർജറിയുമായി സ്റ്റാർകെയർ ഹോസ്പിറ്റൽ. വാസ്കുലാർ സൊസൈറ്റി ഒഫ് കേരള, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ (കോഴിക്കോട് നോർത്ത് ബ്രാഞ്ച്) എന്നിവരുടെ ആഭിമുഖ്യത്തിലാണ് തെരഞ്ഞെടുത്ത 5 രോഗികൾക്ക് സർജറി നടത്തുന്നത്. സ്റ്റാർകെയർ വാസ്കുലാർ വിഭാഗം മേധാവി ഡോ.സുനിൽ രാജേന്ദ്രൻ സർജറികൾക്ക് നേതൃത്വം നൽകും. ദിനാചരണത്തിന്റെ ഭാഗമായി 'എ.വി ഫിസ്റ്റുലയെ പറ്റി അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ ഡോ.സുനിൽ രാജേന്ദ്രൻ (വാസ്കുലാർ വിഭാഗം), 'കിഡ്നി രോഗങ്ങൾ: അറിയേണ്ടതെന്തെല്ലാം' എന്ന വിഷയത്തിൽ ഡോ.രാജേഷ് പി.കെ (വൃക്കരോഗ വിഭാഗം), ഡോ. ശാലിനി ലാൽ (അനസ്തേഷ്യ വിഭാഗം) എന്നിവർ പങ്കെടുക്കുന്ന ലൈവ് സംവാദം ഇന്ന് വൈകീട്ട് 6.30 മുതൽ ആരോഗ്യം യു ട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. (ചാനൽ വിലാസം: https://youtube.com/c/Arogyam) ഫോൺ: 8086668326.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |