കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോടും സംയുക്തമായി ഗവ. മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്രേക്ക് ദി ബയാസ് എന്ന വിഷയത്തിൽ ഗവ. ബീച്ച് ഹോസ്പിറ്റൽ സീനിയർ കൺസട്ടന്റ് ഡോ.ടി.രേണുക ക്ലാസെടുത്തു. റോട്ടറി അസി.ഗവർണർ ഡോ.പി.എൻ അജിത മുഖ്യാതിഥിയായി. റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ പ്രസിഡന്റ് ഡോ.വേണുഗോപാൽ, ഡോ.സുപ്രിയ, വിദ്യാർത്ഥി പ്രതിനിധി ജോസഫൈൻ നീരജ, സ്റ്റാഫ് സെക്രട്ടറി പി.ശ്രീബാല, എം.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |