SignIn
Kerala Kaumudi Online
Thursday, 19 September 2024 4.19 AM IST

മലപ്പുറം തൊഴിൽമേള: 246 പേർക്ക് ജോലി ലഭിച്ചു

Increase Font Size Decrease Font Size Print Page
job
തൊഴിൽമേള

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നടത്തിയ മലപ്പുറം മെഗാ തൊഴിൽമേളയിൽ 246 പേർക്ക് ജോലി ലഭിച്ചു. കേരള അക്കാ‌‌ഡമി ഫോർ സ്‌കിൽസ് എക്സലൻസ്, മലപ്പുറം ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ വികസന സമിതി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായി അങ്ങാടിപ്പുറം ഗവ. പോളിടെക്നിക് കോളജിൽ നടത്തിയ തൊഴിൽമേളയിൽ 725 ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. എൻജിനിയറിംഗ്, ടെക്‌നോളജി ഐ.ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈൽ, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയിൽസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 80 തൊഴിൽ ദാതാക്കളും പങ്കെടുത്തു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി നടന്ന മേളയിൽ പത്താംക്ലാസ് മുതൽ ബിരുദ ബിരുദാനന്തര, പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവരും എൻ. എസ്.ക്യു.എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരും പങ്കെടുത്തു. ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി അഞ്ച് തസ്തികകളിലേക്ക് വരെ അപേക്ഷിക്കാമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.