കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലും ഇന്ത്യവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റിന്റെ നേതൃത്വത്തിലും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു. പരിശോധനയ്ക്ക് 116 ഡ്രൈവർമാർ പങ്കെടുത്തു. 68 പേർക്ക് സൗജന്യമായി കണ്ണട നൽകി. 3 പേർക്ക് തിമിര ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയും, ഒരാൾക്ക് കാഴ്ച വൈകല്യത്തിന് വിദഗ്ദ്ധ ചികിത്സക്ക് നിർദേശിക്കുകയും ചെയ്തു. 29 പേർക്ക് കണ്ണട ആവശ്യമാണെന്ന് കണ്ടെത്തി വേണ്ട നിർദേശങ്ങൾ നൽകി. ഇവർക്ക് കണ്ണട പിന്നീട് ട്രസ്റ്റ് സൗജന്യമായി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |