പാലാ : മാർ സ്ലീവാ മെഡിസിറ്റി പാലായിൽ മൂത്രാശയ സംബന്ധമായ രോഗ നിർണയത്തിനുള്ള സൗജന്യ യൂറോളജി ക്യാമ്പ് 22, 23 തീയതികളിൽ 2.30 മുതൽ 4.30 വരെ നടക്കും. മൂത്രതടസം, മൂത്രത്തിലെ പഴുപ്പ്, മൂത്രത്തിലെ കല്ല്, പ്രോസ്റ്റേറ്റ് ഗ്രന്ധികളിലെ വ്യതിയാനങ്ങൾ എന്നീ ബുദ്ധിമുട്ടുകളുള്ളവർക്ക് ഡോക്ടറുമാരുടെ സൗജന്യ പരിശോധനയും ഇളവുകളോട് കൂടിയ തുടർചികിത്സയും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാണ്. യൂറോളജി വിഭാഗം ഡോക്ടർമാരായ ഡോ. വിജയ് രാധാകൃഷ്ണൻ, ഡോ. ആൽവിൻ ജോസ് പി എന്നിവർ നേതൃത്വം നൽകും. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിംഗിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |