SignIn
Kerala Kaumudi Online
Thursday, 19 September 2024 4.30 AM IST

കൊച്ചാലുംമൂട്ടിൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തി

Increase Font Size Decrease Font Size Print Page
moshanam-

മുടപുരം: ആളില്ലാത്ത വീട്ടിൽ കവർച്ച. കിഴുവിലം മുടപുരം കൊച്ചാലുംമൂട് ധർമ്മേഷിന്റെ ധന്യ ഭവനിലാണ് കവർച്ച നടന്നത്. ഈ വീട് കുറച്ചുദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ധർമ്മേശും പിതാവും വിദേശത്താണ്. ധർമ്മേഷിന്റെ ഭാര്യ മേലാറ്റിങ്ങലുള്ള കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്. വീട് അടച്ചിട്ടിരുന്നതിനാൽ എല്ലാദിവസവും രാവിലെ ഭാര്യ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമായിരുന്നു. ഇത്തരത്തിൽ ഇന്നലെ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് വീട്ടിൽ വന്ന് മോഷണ വിവരം സ്ഥിരീകരിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ 2 ഓടെയാണ് മോഷ്ടാവ് വീട്ടിലെത്തിയത്. കാമറയിൽ പതിയാതിരിക്കാൻ മുഖം മറയും വിധം തൊപ്പിയും മാസ്കും ധരിച്ചിരുന്നു. വാതിൽ തുറന്ന് അകത്തുകയറി, കിടപ്പുമുറികളും കുത്തിത്തുറന്നു. അലമാരകൾ, മേശകൾ എന്നിവ പൊളിച്ചു. ഇതിലുണ്ടായിരുന്ന സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ടു. അലമാരയിൽ സൂക്ഷിച്ചിരുന്ന 5000 രൂപ കവർന്നു. ചിറയിൻകീഴ് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.