ചെന്നൈ: കെൽട്രോൺ ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപക സാങ്കേതിക മേധാവിയായിരുന്ന എം.ആർ.സീതാരാമൻ (81) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്കാരം മറീന ബീച്ചിൽ നടന്നു. ഭാര്യ: ബാലസീതാരാമൻ.
ടാറ്റാസിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മേഖലയിലെ ഗവേഷണ പരിചയവുമായാണ് സീതാരാമൻ 1973ൽ കെൽട്രോണിലെത്തിയത്. സ്ഥാപകനായ കെ.പി.പി നമ്പ്യാരോടൊപ്പം ഒരു ദശകത്തിലേറെയുള്ള പ്രവർത്തനങ്ങളിലൂടെ 18 കമ്പനികളും 3000 ൽപരം ജീവനക്കാരുമുള്ള സ്ഥാപനമായി കെൽട്രോൺ വളർന്നു. 1996 ആഗസ്റ്റ് 29 ന് കെൽട്രോൺ വൈസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ തസ്തികയിൽ നിന്നു വിരമിച്ചു. തുടർന്ന് ദക്ഷിണേന്ത്യയിലെ നിരവധി സംരംഭങ്ങളുടെ മെന്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |